ന്യൂഡല്‍ഹി|
Last Modified വെള്ളി, 10 ഏപ്രില്‍ 2015 (18:39 IST)
ബാര്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുടമകളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി അംഗീകരിച്ച സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്നും വസ്തുതകള്‍ പരിഗണിക്കാതെയാണു ഹൈക്കോടതി
വിധി പ്രസ്താവിച്ചതെന്നുമാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്.