ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു

  ബലാത്സംഗം , പീഡനം , പൊലീസ് , പാകിസ്ഥാന്‍
ഇസ്ലാമാബാദ്| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (10:20 IST)
ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു. പാകിസ്ഥാനിലെ നാസിമാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കളും സമീപവാസികളും നടത്തിയ തെരച്ചിലിലാണ് വീടിനടുത്തെ തെരുവില്‍ നിന്ന് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. പരിശേധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി. പീഡിപ്പിച്ചശേഷം കൊന്ന് കെട്ടി തൂക്കിയതാകാം എന്നാണ് പൊലീസ് നിഗമനം.

മാതാപിതാക്കളുടെ പരാതിയില്‍ ലിക്വാട്ടാബാദ് പൊലീസ് സൂപ്രണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആരാണെന്നൊ, കൃത്യം നടത്തിയത് എവിടെ വെച്ചാണെന്നോ ഉള്ളതിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :