അമ്മ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു

Sumeesh| Last Modified ചൊവ്വ, 17 ജൂലൈ 2018 (14:03 IST)
ഹൈദെരബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദെരബാദിലെ സെര്‍ലിങാപള്ളിയിലാണ് സംഭവം ഉണ്ടായത്. ഒരുമാസത്തിനു മുൻപാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഒരുമാസം മുൻപ് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും അന്ന് അറിഞ്ഞ ഭാവം നടിച്ചില്ല. പക തീർക്കാനായി യുവാവ് കാത്തിരിക്കുകയായിരുന്നു.

പിന്നീട് മദ്യപിക്കാനെന്ന് പറഞ്ഞ് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. വീട്ടിലെത്തിയ സുഹൃത്തിനെ കുത്തി വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം സുഹൃത്തിന്റെ സഹോദരനെ വിളിച്ചറിയിച്ച ശേഷം. യുവാവ് പൊലീസിൽ കീഴടങ്ങി. കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :