അനുബന്ധ വാര്‍ത്തകള്‍
- ബിജെപി എം എൽ എയെ വധിച്ച ഗുണ്ടാ നേതാവ് ജെയിലിനുള്ളിൽ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു
- നാലാം വാർഷികത്തിൽ 4 രൂപക്ക് 55 ഇഞ്ച് എം ഐ എൽഇഡി സ്മാർട്ട് ടി വി നൽകാനൊരുങ്ങി ഷവോമി
- വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
- കോടതി നടപടികൾ തത്സമയ സംപ്രേക്ഷണം ആകാമെന്ന് സുപ്രീം കോടതി
- അഭിമന്യുവിന്റെ കൊലപാതകം മുസ്ലിം സമൂഹത്തിനേറ്റ കളങ്കമാണ്, ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ചുമത്തി നിരോധിക്കണമെന്ന് ജെസ്റ്റിസ് കെമാൽ പാഷ
വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല; ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാനകിലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചേലകർമം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരം ചേലാകർമ്മം അനുവദിക്ക;നമെന്നാവശ്യപ്പെട്ട് ബോറ സമുദായത്തിലെ സ്ത്രീകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഈ മാസം 16ന് കേസിൽ വീണ്ടും വാദം കേൾക്കും.