ശസ്ത്രക്രിയയ്ക്കിടയില്‍ സ്ത്രീകള്‍ മരിച്ച സംഭവം: ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (18:30 IST)
വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 12 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി.

സംഭവത്തില്‍ സ്വമേധയാ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടില്ല സുപ്രീം കോടതി അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവാണ് ഇക്കര്യം അറിയിച്ചത്.

സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല് ഡോക്ടറുമാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :