പശുവിനെ രാഷ്ട്ര മാതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോരക്ഷാ ഏകതാ സമിതി പ്രവര്‍ത്തകർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

പശുവിനെ രാഷ്ട്ര മാതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോരക്ഷാ ഏകതാ സമിതി പ്രവര്‍ത്തകർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

രാജ്കോട്ട്| aparna shaji| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (17:36 IST)
പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിൽ എട്ട് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഗുജറാത്തിലെ ഗോരക്ഷാ ഏകതാ സമിതി പ്രവര്‍ത്തകരാണ് രാജ്‌കോട്ട് കളക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവിടെയെത്തി പ്രതിഷേധ സൂചകമായി കീടനാശിനി കഴിച്ച പ്രവര്‍ത്തകരില്‍ ഒരാളാണ് മരിച്ചത്.

സംഭവത്തെതുടർന്ന് കീടനാശിനി കഴിച്ചവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗഭ്രു ബര്‍വാദ് (40) എന്നയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുജറാത്തിലെ വിശ്വ ഗോരക്ഷാ ഏകതാ സമിതിയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബര്‍വാദ്. ബര്‍വാദിനൊപ്പം വിഷം കഴിച്ച മറ്റു സമിതി പ്രവർത്തകർ ചികിത്സയിലാണ്. ഘുവീര്‍ സിംഗ് ജഡേജ (27), ദീപക് വഗേല (30), അമര ദാനിധരിയ (28), കമലേഷ് രാബാരി (39) എന്നിവരാണ് ചികിത്സയിലുള്ളത്.

പശുവിനെ രാഷ്ട്ര മാതാവാക്കുന്നതിന് 24 മണിക്കൂറിനകം നിയമനിര്‍മ്മാണം നടപ്പിലാക്കണമെന്നായിരുന്നു സമിതിയുടെ ആവശ്യം എന്നാൽ ഇത് സാധ്യമാകില്ലെന്നും ആത്മഹത്യയില്‍ നിന്ന് പിന്തിരിയണമെന്നും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നതായി രാജ്‌കോട്ട് ജില്ലാ കളക്ടര്‍ മനീഷ് ചന്ദ്ര പറഞ്ഞു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :