ഈ സമരം പൊലീസിനെതിരെ, ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ ഡി ജി പിയുമായി ചർച്ചക്കില്ല: മഹിജ

ബെഹ്റയെ കാണാൻ സമ്മതമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 7 ഏപ്രില്‍ 2017 (08:51 IST)
പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിനിടയിൽ തങ്ങളെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി എടുക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ജിഷ്ണു പ്രണോയ്‌യുടെ കുടുംബം വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഇന്ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ ഡി ജി പിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറല്ലെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

കന്റോണ്‍മെന്റ് എസി, മ്യൂസിയം എസ്‌ഐ എന്നിവരാണ് മര്‍ദിച്ചതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഡിജിപിയുടെ ഓഫിസിന് മുമ്പില്‍ വീണ്ടും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :