സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ടുരൂപ വര്‍ദ്ധിപ്പിച്ചു

പാചകവാതക സിലിണ്ടറിന് രണ്ടുരൂപ വര്‍ദ്ധിപ്പിച്ചു

ന്യൂഡൽഹി| JOYS JOY| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (14:18 IST)
സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ടുരൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ 14.2 കിലോ ഗ്രം ഭാരമുള്ള സിലിണ്ടറിന്‍റെ വില ഡൽഹിയിൽ 425 രൂപയായി ഉയർന്നു. നേരത്തെ ഇത് 423 രൂപയായിരുന്നു.

ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സബ്സിഡി ഇല്ലാത്ത സിലിണ്ടറുകൾക്ക് 20 രൂപ കൂട്ടിയിട്ടുണ്ട്.

മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയർത്താൻ സർക്കാർ ഓയിൽ കമ്പനികൾക്ക് നേരത്തേ അനുവാദം നൽകിയിരുന്നു. പത്ത് മാസത്തേക്കായിരിക്കും ഇപ്രകാരം നിരക്ക് ഉയർത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :