സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 മെയ് 2014 (13:26 IST)
സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ജെ എസ് കേഖര്‍ എന്നിവരാണ് റോയിയുടെ ജ്യാമ്യാപേക്ഷ പരിഗണിച്ചത്.

കോടതി നേരത്തേ ആവശ്യപ്പെട്ടതനുസരച്ച് നിക്ഷേപകരുടെ പണം കെട്ടിവെക്കാന്‍ സഹാറാ ഗ്രൂപ്പിന് കഴിയാത്തതാണ് ജാമ്യാപേക്ഷ വീണ്ടും തള്ളാന്‍ കാരണം. ഇതോടെ സുബ്രതോ റോയി ജയിലില്‍ തുടരും. 10,000 കോടി രൂപ കെട്ടിവെക്കുകയാണെങ്കില്‍ ബുബ്രതോ റോയിക്ക് ജാമ്യം നല്‍കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

5000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും 500 കോടി രൂപ പണമായും കെട്ടിവെക്കണമെന്നായിരുന്നു നിര്‍ദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :