വിമാനാപകട സൂചനയില്ല; നേതാജി സിക്ക് വേഷത്തില്‍ റഷ്യയിലേക്ക് കടന്നു, 1964വരെ ജീവിച്ചിരുന്നു

സുഭാഷ് ചന്ദ്രബോസ് , പശ്ചിമബംഗാൾ , കൊല്‍ക്കത്ത
കൊല്‍ക്കത്ത| jibin| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (11:23 IST)
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യഫയലുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 1945ലെ വിമാനപകടത്തിൽ നേതാജി മരിച്ചിരുന്നില്ലെന്നും അദ്ദേഹം 1964വരെ ജീവിച്ചിരുന്നുവെന്നും പുറത്ത് വന്ന ഫയലുകളില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്.

കൊല്‍ക്കത്തയിലെ പൊലീസ് ആസ്ഥാനത്താണ് സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യഫയലുകള്‍ സൂക്ഷിച്ചിരുന്നത്. 64 ഫയലുകളാണ് പുറത്ത് വിട്ടിരിക്കുന്നത്, ഇതില്‍ തന്നെ 12,000 പേജുകള്‍ ഉണ്ട്. ഇതിനോടൊപ്പം സുഭാഷ് ചന്ദ്രബോസ് അയച്ച കത്തുകളും പുറത്ത് വിട്ടിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് സിക്ക് വേഷത്തില്‍ റഷ്യയിലേക്ക് കടന്ന നേതാജി അവിടെ 1964വരെ ജീവിച്ചിരുന്നതായും പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 1964ല്‍ തന്നെ ചൈന വഴി അദ്ദേഹം ഇന്ത്യയില്‍ എത്തിയിരുന്നതായും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ സിക്ക് വേഷത്തില്‍ റഷ്യയിലേക്ക് പോകാന്‍ സഹായിച്ചത് ആരാണെന്ന് രേഖകളില്‍ പറയുന്നില്ല. പുറത്ത് വിട്ട ഫയലുകളുടെ കോപ്പികള്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് കൈമാറും. അതിനൊപ്പം തന്നെ ഇവയുടെ കോപ്പികള്‍ മാധ്യമങ്ങള്‍ക്കും കൈമാറും. ഈ രേഖകളിൽ പലതും നേരത്തെ തന്നെ ഡീക്ലാസ്സിഫൈ ചെയ്തതാണെന്നും ഇവ ഡൽഹിയിലെ നാഷനൽ ആർക്കൈവ്‌സിൽ ഉള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.

താൻ റഷ്യയിലുണ്ടെന്നും ഇന്ത്യയിലേക്കു രക്ഷപെടണമെന്നും കാട്ടി നെഹ്റുവിന് നേതാജിയുടെ കത്ത് അയച്ചിരുന്നുവെന്നും നേരത്തെ
രഹസ്യ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍, സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നും, അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി പരന്നിരുന്നത്. ഇതേത്തുടര്‍ന്നാണ് രഹസ്യ ഫയലുകള്‍ പുറത്ത് വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :