മുംബൈ|
Last Updated:
വ്യാഴം, 3 ജൂലൈ 2014 (16:03 IST)
മുംബൈയിലെ സ്കൂളില്‍ 13-കാരിയായ ബധിരയും മൂകയുമായ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി. കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റിലായി. ബുധാഴ്ചയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സ്കൂളില്‍ വച്ച് പലതവണ ഇരുവരും മാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.
മുമ്പും പല തവണ തന്നെ അപമാനിക്കാന്‍ ഇരുവരും ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടി മൊഴി നല്കി. പ്രിന്‍സിപ്പല്‍ തന്റെ കാബിനിലേക്ക് വിളിച്ചുവരുത്തുകയും നഗ്നചിത്രങ്ങള്‍ കാട്ടുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈമാസം ഏഴുവരെ റിമാന്‍ഡ് ചെയ്തു.