അതിര്‍ത്തിയില്‍ വീണ്ടും ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| JOYS JOY| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (11:15 IST)
അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖയിലെ തങ്ധാര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ബഷീര്‍ അഹമ്മദ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ആറ് ഭീകരര്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറിയിരുന്നു. ഇവരെ കണ്ടെത്തിയ സൈനികനാണ് വെടിയേറ്റ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ ആണ് കഴിഞ്ഞദിവസം ഉണ്ടായത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :