ശ്രീനഗര്‍/ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (16:19 IST)
യുവതിയോടൊപ്പെം ഹോട്ടലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മേജര്‍ ലീതുല്‍ ഗൊഗോയി കുറ്റക്കാരനെന്ന് പട്ടാളക്കോടതി. ഗോഗയിക്കെതിരെ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ സൈനിക വിചാരണ (കോര്‍ട്ട് മാര്‍ഷല്‍) അദ്ദേഹം നേരിടേണ്ടി വരും.
നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു, മുൻകൂർ അനുമതി വാങ്ങാതെ ജോലി സ്ഥലത്തുനിന്ന് മാറിനിന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മേജറിനെതിരെ അച്ചടക്ക നടപടി. സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിചാരണയിൽ തെളിയുന്ന കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും ശിക്ഷ.
ഈ വര്‍ഷം മെയ് 23നാണ് ഗൊഗോയിയെ ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം കശ്‌മീര്‍ പൊലീസ് പിടികൂടിയത്.
ബഡ്ഗാം സ്വദേശിയായ പെൺകുട്ടിക്കൊപ്പമാണ് അദ്ദേഹം ശ്രീനഗറിലെത്തിയത്. ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്‌തിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മുറി നല്‍കാനാവില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതാണ് കേസിന് കാരണമായത്.
ഗോഗോയി ബഹളം വെച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മേജര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് സൈന്യത്തിന് കൈമാറി. ഡ്യൂട്ടിക്കിടയിലാണ് ഗൊഗോയി യുവതിക്കൊപ്പം ഹോട്ടലില്‍ എത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.