മുംബൈ|
jibin|
Last Modified ബുധന്‍, 28 ഫെബ്രുവരി 2018 (19:20 IST)
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ നടി ശ്രീദേവി ഇനി ഓർമയിൽ. ഔദ്യോഗിക ബഹുമതികളോടെ വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഭർത്താവ്
ബോണി കപൂർ ശ്രീദേവിയുടെ ചിതയ്ക്കു തീ കൊളുത്തി. മക്കളായ ജാൻവി, ഖുഷി എന്നിവർ ബോണിയുടെ സമീപമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങില്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
സംസ്കാര ചടങ്ങുകള്‍ 3:30ന് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെ പൊതുദർശനം നീണ്ടു നിന്നതോടെയാണ് ചടങ്ങുകള്‍ വൈകിയത്.
വെളുത്ത പൂക്കൾകൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സംസ്കാര ചടങ്ങുകള്‍ക്കായി എത്തിച്ചത്.
ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
ശനിയാഴ്ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രത്യേക വിമാനത്തില്‍
മുംബൈയില്‍ എത്തിച്ചത്. അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.
ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.