എന്താണ് ഈ 'യതി'; ഇതിഹാസങ്ങളിലെ കഥാപാത്രം ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു

വാമൊഴിയായി പകർന്ന നാടോടി കഥകളിൽ നിന്നാണ് ലോകം യതിയെ അറിയുന്നത്.

Last Modified വെള്ളി, 3 മെയ് 2019 (15:13 IST)
നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപത്ത്
‘യതി’യുടെ കാലടയാളം കണ്ടെത്തി എന്നാണ് ഇന്ത്യൻ കരസേനയുടെ പബ്ലിക് ഇൻഫോർമേഷൻ ഹാൻഡിൽ തിങ്കളാഴ്ച ട്വീറ്റ് ചെയ്‌തത്‌. 32x15 ഇഞ്ച് വലുപ്പമുണ്ടെന്ന് പറയുന്ന കാലടയാളത്തിന്റെ ചിത്രത്തോട് കൂടിയായിരുന്നു ട്വീറ്റ്. പുരാണ കഥകളിലെ സത്വത്തെ ഇതിന് മുൻപ് മക്കാലു ബാറുൺ നാഷണൽ പാർക്കിൽ മാത്രമാണ് ഇത് കണ്ടെത്തിയത് എന്നും ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരുന്നു. യതിയുടെ കാൽപ്പാട് അല്ലെന്നും കരടിയുടെ കാൽപ്പാട് ആണെന്നുമാണ് നേപ്പാൾ ഉന്നയിക്കുന്ന വാദം.

വാമൊഴിയായി പകർന്ന നാടോടി കഥകളിൽ നിന്നാണ് ലോകം യതിയെ അറിയുന്നത്. നേപ്പാളിലെ ഷേർപ്പാ വിഭാഗക്കാരുടെ ഇടയിലും ടിബറ്റിലും ഇന്ത്യയിലെ ഹിമാലയത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലുമെല്ലാം യതിയെന്ന ഹിമസത്വത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളുണ്ട്. മനുഷ്യരേക്കാൾ ഉയരമുള്ള, ശരീരം നിറയെ രോമങ്ങളുള്ള മഞ്ഞുമലകളിൽ ജീവിക്കുന്ന ജീവികളാണ് യതി എന്നാണ് സങ്കൽപ്പം. ഹിമാലയത്തോട് ചേർന്ന മഞ്ഞുമൂടിയ പ്രദേശങ്ങളിലെല്ലാം ഇതിനെ കണ്ടതായി
അവകാശപ്പെടുന്നവരുണ്ട്. ഹിമമനുഷ്യൻ എന്നും ഇതിനെ വിളിച്ചുപോരുന്നു. 1,20,000 വർഷങ്ങൾക്കു മുമ്പ് അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന നിയാണ്ടർതാലുകളുമായി ഇതിന് സാമ്യമുള്ളതായും പറഞ്ഞുവരുന്നു.


യതിയെ കണ്ടെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. അജാനബാഹുകളായ യതി അക്രമകാരിയാണ് എന്നും ഒറ്റ കടി കൊണ്ട്
മനുഷ്യനെ കൊല്ലാനുള്ള കോമ്പല്ലുകൾ ഉള്ളവയാണ് എന്നും മറ്റും കഥകളുണ്ട്. ഇന്നുവരെ യതിയുടെ വിശ്വസനീയമായ ഒരു ചിത്രം പോലും പകർത്താൻ പറ്റിയിട്ടില്ല എന്നത് ഈ വാദങ്ങളെ സംശയാസ്പദമാക്കുന്നു.അതേസമയം യതിയുടേത് എന്ന് സംശയിക്കുന്ന ഭീമൻ കാലടയാളങ്ങൾ പലയിടത്തും കണ്ടിട്ടുണ്ട്. യതിയുടേത് എന്ന് പറയപ്പെടുന്ന തലയോട്ടി കണ്ടെടുത്തിട്ടുണ്ട്. യതിയാണോ എന്ന് ഉറപ്പിക്കാനായി ഹിമാലയത്തിൽ നിന്ന് ലഭിച്ച രോമങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ട്. എന്നാൽ എന്തൊക്കെയായിട്ടും അതിലൊരു സ്ഥിരീകരണം ഉണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ...

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി.