ബംഗ്ലുരു|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (15:13 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന പട്ടം കയ്യാളുമ്പോഴും ഐപിഎല്ലില്‍ വിരാട് കോഹ്‌ലി വന്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പരാജയമറിയുന്ന ടീം ഇന്ത്യന്‍ ടീം
ക്യാപ്‌റ്റന്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ്.
യുവതാരങ്ങള്‍ അണിനിരക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് തോല്‍വികളുടെ കാര്യത്തില്‍ ബാംഗ്ലൂര്‍ സെഞ്ചുറിയടിച്ചത്. പട്ടികയില്‍ ആര്‍സിബിക്ക് മുന്നിലുള്ളത് ഇംഗ്ലണ്ടിലെ ഡെര്‍ബിഷെറും, മിഡില്‍ എക്‌സുമാണ്.
ഡെര്‍ബിഷര്‍ 101 തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ 112 പരാജയങ്ങളുമായി മിഡില്‍ എക്‌സ് മുന്നിലാണ്.
നൂറ് മത്സരങ്ങളില്‍ 90 തോല്‍വികളും ആര്‍ സി ബി ഏറ്റുവാങ്ങിയത് കോഹ്‌ലി ടീമിനെ നയിച്ചപ്പോഴാണ്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഐ പി എല്ലിനെ ഏറ്റവും മികച്ച ടീം.
ഒത്തുകളി വിവാദം മാനക്കേട് ആയെങ്കിലും മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ മൂന്ന് തവണ റണ്ണറപ്പുകളും രണ്ടു തവണ പ്‌ളേ ഓഫിലും എത്തി. ഈ നേട്ടങ്ങളെല്ലാം ധോണിയെന്ന ക്യാപ്‌റ്റന്റെ തണലില്‍ സ്വന്തമാക്കി എന്നതാണ് ചെന്നൈയുടെ പ്രത്യേകത.