സ്‌പെകട്രം ലൈസന്‍സ്, ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (14:41 IST)
സ്‌പെകട്രം ലൈസന്‍സ് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റ്‌സ് ജെ ചെലമേശര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ തള്ളിയത്. 20 വര്‍ഷം കാലാവധിയുള്ള ലൈസന്‍സുകള്‍ 10 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി നല്‍കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.

ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കമ്പനികളുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :