ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (13:31 IST)
വിദേശ ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കള്ളപ്പണം നിക്ഷേപിച്ചവരില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം. മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇരുവരും കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെന്ന് വ്യക്തമായിട്ടും പേരുകള്‍ പുറത്ത് വിടാതെ കേന്ദ്രക്ക് സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുകയാണെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇക്കാര്യം കാണിച്ച് കത്തെഴുതിയിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ ഒരു നടപടിയും ആരും എടുത്തിട്ടില്ല - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ പുറത്തുവന്നാല്‍ അത് കോണ്‍ഗ്രസിന് വലിയ പ്രയാസമാകുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തിലുള്ള പ്രശ്‌നമില്ല എന്നും ബി ജെ പി ഉരുണ്ടുകളിക്കുകയാണ് എന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തെ എട്ട് മന്ത്രിമാരെങ്കിലും കള്ളപ്പണക്കാരുടെ പട്ടികയിലുണ്ട് എന്നാണ് സ്വാമിയുടെ ആരോപണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.