അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ജനുവരി 2023 (16:51 IST)
മുതിർന്നകോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ന്യൂഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സോണിയ ഗാന്ധിക്കൊപ്പം മകൾ പ്രിയങ്കയും മരുമകൻ റോബർട്ട് വധേരയും ആശുപത്രിയിലുണ്ട്. അർബുദരോഗ ബാധിതയായ സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നാണ് റിപ്പോർട്ടുകൾ.