പിതാവിന്റെ മരണത്തിന് കാരണം നടി ലക്ഷ്മി രാമകൃഷ്ണന്‍; ദാമ്പത്യ പ്രശ്‌നം ചാനലില്‍ പരിപാടിയായി; അപമാനിതനായ വ്യക്തി ആത്മഹത്യ ചെയ്തു

ചാനല്‍ പരിപാടിയിയിലൂടെ അപമാനിതനായ വ്യക്തി ആത്മഹത്യ ചെയ്തു; മരണത്തിനു കാരണം അവതാരക ലക്ഷ്മി രാമകൃഷ്ണമെന്ന് മക്കള്‍

PRIYANKA| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (10:16 IST)
കുടുംബ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത വേടവാക്കം സ്വദേശി നാഗപ്പന്‍ ആത്മഹത്യ ചെയ്തു. മരണത്തിനു കാരണം പരിപാടിയുടെ അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണനും പരിപാടിയുടെ അണിയണ പ്രവര്‍ത്തകരുമാണെന്ന് മക്കള്‍ പറയുന്നു.

സീ തമിഴ് സംപ്രേഷണം ചെയ്യുന്ന ' സൊല്‍വതെല്ലാം ഉണ്‍മൈ' എന്ന പരിപാടിയില്‍ ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന അസ്വാരസ്യങ്ങളും അവിഹിത ബന്ധങ്ങളുമാണ് മിക്കവാറും ചര്‍ച്ചയാവുന്നത്. സമൂഹത്തിന്റെ താഴെക്കിടയില്‍ നില്‍ക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുടുംബ പ്രശ്‌നങ്ങളിലേക്കാണ് ചാനല്‍ ക്യാമറക്കണ്ണുമായി കടന്നു ചെല്ലുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ടവര്‍ ക്യാമറയ്ക്കു മുന്നില്‍ അവതാരകയോട് പ്രശ്‌നങ്ങള്‍ പറയുന്നു. പിന്നീട് ആ പ്രശ്നവുമായി ബന്ധമുള്ളവരും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു.

പരിപാടിയില്‍ ആരോപണമുന്നയിക്കപ്പെടുന്നവരെ വിളിച്ച് വരുത്തുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുന്നു. പിന്നീട് നിങ്ങളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ചോദിക്കും. ക്യാമറയില്ലെന്നും ഇത് പരിപാടിയില്‍ സംപ്രേക്ഷണം ചെയ്യിലെന്നും പറഞ്ഞ് അകത്തേക്കു കൊണ്ടുപോയി ഒരു പേപ്പറില്‍ കയ്യൊപ്പ് വാങ്ങുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും പരിപാടിയില്‍ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇത് ചോദ്യം ചെയ്താല്‍ നിങ്ങളുടെ അനുമതി നല്‍കി ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്ന് പറയും. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പലരും മാനസികമായി തളരാറുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. രണ്ട് മക്കളുടെ അച്ഛനായ നാഗപ്പന്‍ സ്വന്തം മകളോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇത് ടിവിയില്‍ സംപ്രേക്ഷണം ചെയ്തതോടെ നാഗപ്പന്‍ മാനസികമായി തകര്‍ന്നു. അപമാനിതനായ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

അച്ഛന്റെ മരണത്തിന് കാരണം 'സൊല്‍വതെല്ലാം ഉണ്‍മൈ' എന്ന പരിപാടിയാണെന്ന് മകള്‍ ആദിയും മകന്‍ മണികണ്ഠനും കുറ്റപ്പെടുത്തി. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ പരിപാടികള്‍ മലയാളം ചാനലുകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്.

അച്ഛന്റെ മരണത്തിന് കാരണം 'സൊല്‍വതെല്ലാം ഉണ്‍മൈ' എന്ന പരിപാടിയാണെന്ന് മകള്‍ ആദിയും മകന്‍ മണികണ്ഠനും കുറ്റപ്പെടുത്തി. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ പരിപാടികള്‍ മലയാളം ചാനലുകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്
രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ...