പ്രശസ്ത ബോളിവുഡ് നടി സൊഹറ സെഹ്ഗാള്‍ അന്തരിച്ചു.

മുംബൈ| Last Modified വെള്ളി, 11 ജൂലൈ 2014 (08:34 IST)


പ്രശസ്ത ബോളിവുഡ് നടിയും കൊറിയോഗ്രാഫറുമായിരുന്ന സൊഹറ സെഹ്ഗാള്‍ അന്തരിച്ചു.ദില്‍ സെ കല്‍ ഹൊ നാ ഹൊ വീര്‍ സാറ ചീനി കം സാവറിയ എന്നീ സിനിമകളിലെ നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച
റോളുകള്‍ക്ക് പ്രശസ്തയാണ് സൊഹറ. ഇതിനു പുറമെ സിഐഡി , നൌ ദൊ ഗ്യാരഹ്, ബാസി, നീച്ച നഗര്‍ , ദേവാന്ദ് ഇന്‍ ഗോവഎന്നീ ദേവാന്ദ് ചിത്രങ്ങളില്‍ കൊറിയോഗ്രാഫറുമായിരുന്നു.

ജീവിതത്തിലും നര്‍മ്മബോധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു 102 വയസ്സ് കഴിഞ്ഞ സൊഹറ.

താന്‍ മരിച്ചാല്‍ ചിതാഭസ്മം ടൊയിലറ്റിലുപേക്ഷിച്ചാല്‍ മതിയെന്നും തനിക്ക് ആരും ആദരാഞ്ജലിയര്‍പ്പിക്കേണ്ടെന്നും സൊഹറ നേരത്തെ പറഞ്ഞിരുന്നു.

ബൊളിവുഡിനു പുറമെ ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം,ഏര്‍ളി ഇന്‍ ഹെര്‍ കരിയര്‍ എന്നീ ഹൊളിവുഡ് സിനിമകളിലും സൊഹറ അഭിനയച്ചിട്ടുണ്ട്.സൊഹറ ഭാരതസര്‍ക്കാറിന്റെ പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുള്ള വ്യക്തിയാണ്.

സൊഹറ വളരെ സ്നേഹനിധിയായ സഹതാരമായിരുന്നെന്നും അവരുടെ ആത്മാവിന്റെ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും അമിതാബ് ബച്ചന്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :