1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Social media mocks khushbu's old tweet

'സംഘികൾ മങ്കികളെപ്പോലെ' - ഖുശ്‌ബുവിന്റെ പഴയ ട്വീറ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ
ചെന്നൈ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഖുശ്‌ബുവിന്റെ പഴയ ട്വീറ്റുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ടുള്ള പഴയ ട്വീറ്റുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.
 
സംഘികൾ മങ്കികളെ പോലെയാണ് പെരുമാറുന്നത് എന്ന പഴയ ട്വീറ്റാണ് ഇതിൽ ഏറ്റവും വൈറൽ. ദിവസങ്ങൾക്ക് മുൻപ് വരെ താരം കേന്ദ്രസർക്കാറിനെയും ബിജെപിയേയും വിമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്‌തിരുന്നു.ഇന്ന് ഉച്ചയ്‌‌ക്കാണ് ഖുശ്‌ബു ബിജെപിയിൽ ചേർന്നത്. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയൊരാൾ വേണമെന്ന് മനസിലായതായി ഖുശ്‌ബു പറഞ്ഞു. പാർട്ടിയിൽ തഴയപ്പെടുന്നുവെൻ ചൂണ്ടികാണിച്ചാണ് ഖുശ്‌ബു കോൺഗ്രസിൽ നിന്നും രാജിവെച്ചത്
അടുത്ത ലേഖനം
തൃശൂരിലെ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു