Sumeesh|
Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (17:48 IST)
ലക്നൌ: മദ്യപിച്ച് പാമ്പുമായി അഭ്യാസപ്രകടനം നടത്തി ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആൾ വിഷം ഇള്ളിൽചെന്നു മരിച്ചു. മഹിപാൽ സിങ് എന്നയാളാണ് വിഷമുള്ളിൽചെന്ന് മരിച്ചത്. ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം.
മദ്യപിച്ച് ലക്കുകെട്ട് പാമ്പുമായി അഭ്യാസ പ്രകടനം നടത്തുന്നയാളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടയിൽ ചുറ്റും കൂടിനിന്നു പ്രോത്സാഹിപ്പിച്ചിരുന്നവരിൽ ആരോ വിളിച്ചു പറയുന്നത് കേട്ട് മഹിപാൽ സിങ് ജീവനുള്ള പാമ്പിനെ വിഴുങ്ങുകയായിരുന്നു.
വീട്ടിലെത്തിയതോടെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. പല തവണ ചർദ്ദിച്ചെങ്കിലും വിഴുങ്ങിയ പാമ്പ് പുറത്തു വന്നില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ആന്തരിക അവയവങ്ങളെ വിഷം ബാധിക്കുകയും മഹിപാൽ സിങ് മരണപ്പെടുകയും ചെയ്തിരുന്നു.