ന്യൂഡൽഹി|
aparna shaji|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (09:13 IST)
‘ജെറ്റ് എയർവേയ്സിൽ കാബിൻ ക്രൂ ആയി ഞാൻ അഭിമുഖത്തിനു പോയി. എനിക്ക് അതിനു വേണ്ട മികച്ച വ്യക്തിത്വമില്ലെന്നാണ് അവർ പറഞ്ഞത്. ഏതായാലും അവർ തഴഞ്ഞതു നന്നായി. തുടർന്നു മക്ഡൊണാൾഡിൽ എനിക്കു ജോലി കിട്ടി. ബാക്കിയെല്ലാം ചരിത്രം’– കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടുത്തിടെ പറഞ്ഞ വാക്കുകൾ ആണിത്. ഇതിനു പിന്നാലെ തമാശരൂപേണയും പരിഹാസരൂപേണ്ടയും സംഭവം സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സ്മൃതി ഇറാനി വാർത്തകളിൽ ഇടം പിടിക്കുന്നത് ഇതാദ്യസംഭവമല്ല.
എയർ പാസഞ്ചേഴ്സ് അസോസിയേഷന്റെ അവാർഡുദാന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ബാക്കിയെല്ലാം ചരിത്രം എന്നതിൽ പിടിച്ചായിരുന്നു പ്രതികരണങ്ങൾ. എയർഹോസ്റ്റസ് ആകാൻ കഴിഞ്ഞില്ലേ? നിരാശപ്പെടേണ്ട. ശ്രമിച്ചാൽ നിങ്ങൾക്കു കേന്ദ്രമന്ത്രിയാവാം.
എന്നാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ തമാശ നിറഞ്ഞതു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിന്റെ പേരിൽ.