ഇറച്ചി വ്യാപാര നിരോധനം: ജൈനരുടെ സാമ്പത്തിക സാമ്രാജ്യം ഇല്ലാതാക്കുമെന്ന് ശിവസേന

മുംബൈ| VISHNU N L| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (11:35 IST)
ജൈനമതക്കാരുടെ ആഘോഷമായ പര്യൂഷന്‍ പര്‍വയുടെ ഭാഗമായി ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാംസാഹാരങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ
വിമര്‍ശനം നടത്തിയ ഇപ്പോള്‍ ജൈനരെ ഭീഷണിപൊപെടുത്തിക്കൊണ്ട് രംഗത്ത്. മഹാരാഷ്ട്രയില്‍ ശത്രുത വളര്‍ത്തിയാല്‍ നിങ്ങളുടെ സാമ്പത്തിക സാമ്രാജ്യം ഇല്ലാതക്കുമെന്നാണ് ശിവസേനയുടെ ഭീഷണി.

മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേനയുടെ ഭീഷണി. 1992 - 93 കാലത്തെ കലാപത്തിൽ മഹാരാഷ്ട്രയില്‍ ജൈനമതക്കാരെ സംരക്ഷിച്ചത് ശിവസേനയാണെന്ന കാര്യം മറക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്ന മുഖപ്രസംഗത്തില്‍ മുസ്‌ലിംകൾക്ക് പോകാൻ പാകിസ്ഥാനെങ്കിലുമുണ്ടെന്നും ജൈനർ എങ്ങോട്ടു പോകുമെന്നും ചോദിക്കുന്നു.

മണ്ണിന്റെ മക്കളെക്കൊണ്ട് അത്തരം ആവശ്യങ്ങൾ ഉന്നയിപ്പിക്കരുതെന്നും അങ്ങനെയൊരു ഘട്ടം വന്നാൽ അതിനു വേണ്ടി ഇറങ്ങിത്തിരിക്കുമെന്നും സാമ്നയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു.മഹാരാഷ്ട്രക്കാര്‍ക്കിടയില്‍ സാഹോദര്യത്തോടെയും സമാധാനത്തോടെയും വേണം ജീവിക്കാന്‍ എന്ന നിര്‍ദേശവും ശിവസേന നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :