ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 12 ജൂലൈ 2015 (10:35 IST)
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് പിന്തുണയുമായി കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമ ഭാരതി. ശിവരാജ് സിംഹ് ചൌഹാന് തന്നേക്കാള്‍ നന്നായി ഭരിക്കാന്‍ അറിയാമെന്ന് പറഞ്ഞ ഉമ ഭാരതി അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍
ആയിരുന്നു ഉമ ഭാരതിയുടെ പരാമര്‍ശം. തന്റെ പൂര്‍ണ പിന്തുണ്‍ ചൌഹാനുണ്ട്. വ്യാപം അഴിമതിയില്‍ പങ്കില്ലാത്ത ചൌഹാന്‍ എന്തിന് രാജി വെക്കണമെന്നും ഉമ ഭാരതി ചോദിച്ചു.
മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ താന്‍ വീണ്ടും ആഗ്രഹിക്കുന്നില്ലെന്നും നല്ല ഭരണം കാഴ്ച വെക്കുന്ന അദ്ദേഹം ക്ഷമാശീലനാണെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നീ ത്രിമൂര്‍ത്തികള്‍ ആണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുന്നോട്ട് നയിക്കുന്നതെന്ന അരുണ്‍ ഷൂരിയുടെ പരാമര്‍ശത്തിന് മറുപടിയായി ഇവര്‍ മൂന്നുപേരും ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ തന്നെയാണെന്നും ഉമാ ഭാരതി അഭിപ്രായപ്പെട്ടു.