വ്യാപം കുംഭകോണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 9 ജൂലൈ 2015 (12:15 IST)
രാജ്യത്തെ ഞെട്ടിച്ച വ്യാപം അഴിമതിക്കേസില്‍ സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. വ്യാപം കേസുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹമരണങ്ങളെക്കുറിച്ചും സി ബി ഐ അന്വേഷിക്കും. വ്യാപം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍
രാം നരേഷ് യാദവിന് എതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. ഇക്കാര്യത്തില്‍, ഗവര്‍ണറിനും മധ്യപ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും
അന്വേഷണ സംഘത്തിനും നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം വിശദീകരണം നല്കാനാണ് റിപ്പോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ അന്വേഷണവും സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചു. കോടതിയുടെ മേല്‍നോട്ടം വേണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :