സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊന്നു

 സിമി പ്രവര്‍ത്തകര്‍ , പൊലീസ് , വെടിവെപ്പ് , നല്‍ഗൊണ്ട ജില്ല , അറസ്റ്റ്
ഹൈദരാബാദ്| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (16:18 IST)
മധ്യപ്രദേശിലെ താന്തിയ ഭീല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട അഞ്ചു സിമി പ്രവര്‍ത്തകരില്‍ രണ്ടു പേര്‍
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ കരിനഗര്‍ ബാങ്ക് കൊള്ളയടിച്ച കേസിലും ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെ ബാംഗൂര്‍-ഗുവാഹത്തി ട്രെയിനില്‍ സ്ഫോടനം നടത്തിയ കേസിലും പ്രതികളായ മുഹമ്മദ് ഇജാസുദ്ദീന്‍, മുഹമ്മദ് അസ്ലം എന്നിവരാണ് കൊല്ലപ്പെട്ടത്.

2013ല്‍ മധ്യപ്രദേശിലെ താന്തിയ ഭീല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ കഴിഞ്ഞ ബുധനാഴ്ച സൂര്യാപേട്ട ബസ് സ്റ്റാന്‍ഡില്‍ രണ്ടു പൊലീസുകാരെ ഇവര്‍ വെടിവച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കായി പൊലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഇരുവരും ഒളിച്ചിരുപ്പുണ്ടെന്ന ഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടയില്‍ ഇവര്‍ പൊലീസിന് നേരെ വെടി വെക്കുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ രണ്ടു പേരും കൊല്ലപ്പെടുകയായിരുന്നു.

ജയില്‍ ചാടിയ മറ്റ് മൂന്ന് പേര്‍ക്കായി തെലങ്കാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. ഇവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലേക്കും കൈമാറിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :