ഷീന ബോറ കൊലക്കേസ്: രാഹുല്‍ മുഖര്‍ജിയെ പൊലീസ് ചോദ്യം ചെയ്തു

മുംബൈ| JOYS JOY| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (13:28 IST)
കൊലക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മുഖര്‍ജിയെ പൊലീസ് രണ്ടാമതും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് തയ്യാറായി ഖാര്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ തന്നെ രാഹുല്‍ എത്തിയിരുന്നു. സ്റ്റാര്‍ ടിവിയുടെ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍ മുഖര്‍ജി. ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട്, രാഹുല്‍ മുഖര്‍ജിയുടെ പ്രസ്താവന റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

രാഹുലുമായി ഷീന അടുപ്പത്തിലായതാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകനാണ് രാഹുല്‍ മുഖര്‍ജി. രാഹുല്‍ മുഖര്‍ജിയുമായി ഷീന അടുപ്പത്തിലായത് ഇന്ദ്രാണി മുഖര്‍ജി ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇതാണ്, കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളായിരുന്നു ഷീന ബോറ.

അടുപ്പത്തിലായ രാഹുലും ബീനയും തമ്മില്‍ ഒരുമിച്ചായിരുന്നു താമസം. ഈ ബന്ധത്തിന് എതിരായിരുന്ന ഇന്ദ്രാണി തുടര്‍ച്ചയായി ഷീനയെ കാണാനെത്തുന്നതും പതിവായിരുന്നു. അതേസമയം, ഷീനയുടെ വധത്തില്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ക്ക് മാത്രമല്ല മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :