മുംബൈ|
JOYS JOY|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2015 (12:17 IST)
രാജ്യത്തെ നടുക്കിയ
ഷീന ബോറ കൊലപാതകം ദുരഭിമാനകൊലയെന്ന് പൊലീസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒയും രണ്ടാമത്തെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീനയ്ക്ക് ഉണ്ടായിരുന്ന അടുപ്പമായിരുന്നു ഷീന ബോറയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യബന്ധത്തിലെ മകളായിരുന്നു ഷീന ബോറ.
കുടുംബം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഷീനയും രാഹുലും ഒരു വര്‍ഷത്തോളം അടുപ്പത്തിലായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥകാരണം ഇതു തന്നെയാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം, ഷീന ബോറയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്നയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.