സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (09:17 IST)
പുഴയിലിറങ്ങിയ യുവാവിന്റെ കാല്‍ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ വിക്കി ഗൊവാരി എന്നയുവാവിന്റെ കാലാണ് നഷ്ടമായത്. 32കാരനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം തലനാരിഴയ്ക്കാണ് യുവാവ് രകഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ സ്രാവിനെ പിടികൂടി. 200 കിലോഗ്രാം ഭാരമമുള്ള സ്രാവിനെ കൊന്ന് കെട്ടിത്തൂക്കി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.