സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ട്: ഷാരുഖ് ഖാൻ

  ഷാരുഖ് ഖാൻ , സൽമാൻ ഖാന്‍ , ബോളിവുഡ് , അമേരിക്ക , വാഹനാപകടക്കേസ്
മുംബൈ| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (08:43 IST)
ബോളിവുഡിലെ സൂപ്പര്‍‌താരമായ സൽമാൻ ഖാനെ വാഹനാപകടക്കേസിൽ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നു ഷാരുഖ് ഖാൻ. വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണ് തങ്ങള്‍. സുഹൃത്തിന് സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

2002 സെപ്റ്റംബർ 28ന് ബാന്ദ്ര ഹിൽ റോഡിലെ അമേരിക്കൻ ബേക്കറിക്കു മുന്നിലെ നടപ്പാതയിൽ കിടുന്നുറങ്ങിയവർക്കുമേൽ സൽമാൻ ഖാന്റെ ലാൻഡ് ക്രൂസർ കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടിരുന്നു.
നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷയായിരുന്നു വിചാരണക്കോടതി വിധിച്ചത്. എന്നാല്‍, വിചാരണക്കോടതിയുടെ വിധിയെ തള്ളിയ ബോംബെ ഹൈക്കോടതി, വിചാരണക്കോടതി വിധിച്ച ശിക്ഷയും റദ്ദു ചെയ്തു.

തുടര്‍ന്ന്, സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. എന്നാല്‍, അന്നുതന്നെ സല്‍മാന് ഹൈക്കോടതിയില്‍ നിന്ന്
ജാമ്യം ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :