ലക്‍നൌ|
jibin|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (12:22 IST)
യുപിയിലെ പരമോന്നത ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ പുരസ്‌ക്കാരം നേടിയ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ എന്നിവർക്ക് എല്ലാമാസവും പെൻഷൻ നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇതുവഴി ബച്ചന്‍ കുടുംബത്തിന് 1.50 ലക്ഷം രൂപയാണ് യുപി സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ഇനത്തില്‍ മാത്രം പ്രതിമാസം ലഭിക്കുക. അതേസമയം, യുപി സർക്കാരിന്റെ പെൻഷൻ തനിക്കോ കുടുംബത്തിനോ വേണ്ടെന്ന്
അമിതാഭ് ബച്ചൻ വ്യക്തമാക്കി.
ബച്ചന്‍ കുടുംബത്തിന് ഓരോ മാസവും പെൻഷനായി നൽകാൻ ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനിച്ചത്. അതേസമയം, കോടികള്‍ വരുമാനമുള്ള ബച്ചന്‍ കുടുംബത്തിന് ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ പെന്‍ഷന്‍ നല്‍കാനുള്ള യുപി സര്‍ക്കാര്‍ തീരുമാനം ഇതിനകം തന്നെ വിവാദമായി.
സിനിമ, കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ഉത്തർപ്രദേശ് സർക്കാർ നൽകുന്നതാണ് യാഷ് ഭാരതി പുരസ്കാരം. തുടര്‍ച്ചയായി പത്ത് വര്‍ഷം കല ഉപജീവനമാക്കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷനാണിത്. 1994ല്‍ തുടങ്ങിയ ഈ പുരസ്‌കാരം ഇതിനകം 150ലേറെപ്പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശറായ് ബച്ചന്‍ അടക്കം ബച്ചന്‍ കുടുംബത്തില്‍ നാലുപേര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.