എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

എസ്എഫ്ഐ , ലാത്തിച്ചാര്‍ജ് , എസ്എഫ്ഐ മാര്‍ച്ച് , അറസ്‌റ്റ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (12:25 IST)
സര്‍ക്കാര്‍ കോളജുകളിലെ സ്പോട്ട് അലോട്ട്മെന്റ് അട്ടിമറിച്ചു എന്നാരോപിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തു കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

സര്‍ക്കാര്‍ കോളജുകളിലെ സ്പോട്ട് അലോട്ട്മെന്റ് അട്ടിമറിച്ചുവെന്നാരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചുവെങ്കിലും പ്രവര്‍ത്തകല്‍ സംഘടിച്ചെത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

ശക്തമായ ലാത്തിച്ചാര്‍ജില്‍ ചിതറി ഓടിയ പ്രവര്‍ത്തകരെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ടു എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :