അനുബന്ധ വാര്‍ത്തകള്‍
- വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!
- വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിനാകെ അപമാനമുണ്ടാക്കി; പൊലീസുകാരും നിയമത്തിന് വിധേയരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാമിന് ജാമ്യം
- കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു; 10 ലക്ഷം രൂപ ധനസഹായം, ഭാര്യക്ക് സർക്കാർ ജോലി നൽകും
- വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി
കയ്യൂരി രക്ഷപെടാം എന്നത് ഇനി വ്യാമോഹം മാത്രം; അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന വിലങ്ങിടാൻ കേരള പൊലീസ്
കേരളത്തിലെ കുറ്റവാളികൾക്ക് കയ്യൂരിൽ രക്ഷപെടാം എന്ന ചിന്ത ഇനി വേണ്ട. അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന പുത്തൻ വിലങ്ങുകൾ വാങ്ങാനൊരുങ്ങുകയാണ് കേരള പൊലീസ്. ഉപയോഗ യോഗ്യമായ വിലങ്ങുകളുടെ എണ്ണം സേനയിൽ കുറഞ്ഞതും പഴയ വിലങ്ങുകൾ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക് എളുപ്പത്തിൽ ഊരാൻ സാധിന്നതിനാലുമാണ് ആധുനുക വിലങ്ങുകൾ വാങ്ങാൻ തീരുമാനിച്ചത്.
50ലക്ഷം രൂപയാണ് ഇതിനായി സേന മാറ്റി വച്ചിരിക്കുന്നത്. കൈത്തണ്ടയുടെ വണ്ണത്തിനനുസരിച്ച് കുറക്കാനും കുട്ടാനും കഴിയുന്ന തരത്തിലുള്ള വിലങ്ങുകളാണ് പുതുതായി സേനയൂടെ ഭാഗമാകുന്നത്. ഭരം കുറഞ്ഞതും ഇരു വളങ്ങളിലും പൂട്ടാൻ സാധിക്കുന്നതുമായിരിക്കും പുതിയ വിലങ്ങുകൾ.
ഒരു സ്റ്റേഷനിൽ മൂന്നോ നാലോ പുതിയ വിലങ്ങുകൾ മാത്രമാവും ആദ്യ ഘട്ടത്തിൽ നൽകുക. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ വിലങ്ങുകള്‍ തിരഞ്ഞെടുക്കുന്നതിനായി ഡിജിപി നിയമിച്ചിട്ടുണ്ട്.