ഒരു കോടിയുടെ വമ്പന്‍ ഇടപാടില്‍ സാനിയ മിര്‍സ കുടുങ്ങുമോ ?

സാനിയ മിര്‍സയ്‌ക്ക് വമ്പന്‍ കുരുക്ക്

 Sania Mirza , Service Tax  , indian tennis plaer , Sania , സേവന നികുതി , ഇ​ന്ത്യ​ൻ ടെ​ന്നീ​സ് , സാ​നി​യ മി​ർ​സ , സാ​നി​യ
ഹൈദരാബാദ്| jibin| Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (13:52 IST)
ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം മി​ർ​സയ്‌ക്ക് നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ട്ടീ​സ്. സേവന നികുതി അടച്ചില്ലെന്ന പരാതിയാണ് താരത്തിനെതിരെയുള്ളത്. കഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സേവന നികുതി വിഭാഗം പ്രി​ൻ​സി​പ്പ​ൽക​മ്മീ​ഷ​ണ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

തെലങ്കാന സർക്കാരിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്‌ക്ക് നികുതി അടച്ചില്ലെന്നാണ് നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്. ഈ ​മാ​സം 16ന് ​മുമ്പ് സാ​നി​യ​യോ സാ​നി​യ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ്രതിനി​ധി​യോ ഹാ​ജ​രാ​ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. കൂടാതെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്.

പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്‍റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടക്കണമെന്നും നോട്ടിസിൽ പറയുന്നു. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ താരത്തിനെതിരെ ശി​ക്ഷാ നടപടിക​ൾ‌ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :