മുംബൈ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2014 (15:52 IST)
ഉസാമ ബിന്‍ലാദനെ യുഎസ് സൈന്യം വധിച്ചതുപോലെ
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് ശിവസേന.മുഖപത്രമായ സാമ്നയിലൂടെയാണ്
ശിവസേന വെല്ലുവിളി നടത്തിയത്.
ഹാഫിസ് സയിദും ദാവൂദ് ഇബ്രാഹിമും പാക്കിസ്ഥാനില്‍ രാഷ്ട്രീയ തണലില്‍ സുഖമായി ജീവിക്കുകയാണെന്ന് സാമ്നയില്‍ ശിവസേന ആരോപിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി ഇവരെ വിട്ടുതരാന്‍ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കാര്യം സാധിച്ചു തരുന്നില്ല ബിന്‍ലാദനെ യുഎസ് സേന പിടിച്ചതുപോലെയുള്ള ഓപ്പറേഷനിലൂടെ ദാവൂദിനെ പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നും സാമ്നയില്‍ ശിവസേന ചോദിക്കുന്നു.
ഭീകരരുടെ നീക്കങ്ങളെ വീക്ഷിക്കുയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ നോക്കി നില്‍ക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം. ഭീകരവാദികള്‍ ഇന്ത്യയെയും നിരീക്ഷിക്കുന്നുണ്ട്. പരസ്പരം ഇങ്ങനെ നോക്കി നില്‍ക്കുന്ന കളി വര്‍ഷങ്ങളായി തുടങ്ങിയിട്ട് സാമ്ന പറയുന്നു.ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമായി ശിവസേന രംഗത്തെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.