പാക്കിസ്ഥാന്റെ കള്ളം വീണ്ടും പൊളിഞ്ഞു; ദാവൂദ് പാക്കിസ്ഥാനിലെന്ന് തെളിവ്

ഇസ്ലാമാബാദ്| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (14:29 IST)
മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. ദാവൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന പറഞ്ഞ പാട്ട് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്ന പാകിസ്ഥാന് തിരിച്ചടിയായി ഇയാള്‍ നടത്തിയ ഫൊണ്‍ സംഭാഷണം വിദേശ ചാര സംഘടനകള്‍ ചോര്‍ത്തി.

തനിക്കൊരു കോടതിയുണ്ടെന്നും അതില്‍ താനാണ് ജഡ്ജിയെന്നും അതിനാല്‍ താന്‍ മറ്റൊരു കോടതിയിലും പോകില്ലെന്നും പറയുന്ന സംഭാഷണമാണ് ചോര്‍ത്തിയത്.
ദാവൂദ് കറാച്ചിയിലെ ക്ലിഫ്ടണിലാണ് താമസിക്കുന്നതെന്നും ടെലിഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ദാവൂദ് ദുബായിലെ ചിലരുമായി നടത്തിയ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്. ഇന്ത്യന്‍ ചാര സംഘടനായ റോയും ഈ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടൂകളുണ്ട്.

രണ്ട് ദശാബ്ദങ്ങളിലധികമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും അന്താരാഷ്ടര് ഏജന്‍സികളും വലവീശിക്കൊണ്ടിരിക്കുന്ന ഭീകരനാണ് ദാവൂദ്. അന്താരാഷ്ട്ര ഭീകരന്‍, ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് എന്നീ വിളിപ്പേരുകളുള്ള ദാവൂദിന് ഇപ്പോള്‍ 60 വയസുണ്ടെന്നാണ് വിവരം. ഇസ്ലാമബാദിലെ അണ്ടര്‍വേള്‍ഡിലുണ്ടെന്ന് കരുതുന്ന ദാവൂദ് ഇപ്പോഴും തന്റെ ബിസിനസ്സ് സാമ്രാജ്യം ആഗോളതലത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ ടേപ്പുകള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം ദാവൂദിനെ വധിക്കാനുള്ള റോയുടെ നീക്കം വളരെയടുത്തുവരെ എത്തിയിരുന്നുവെന്നും അവസാന നിമിഷം ഇന്ത്യയില്‍ നിന്നെത്തിയ ഒരു ഫോന്‍ സന്ദേശമാണ് റോയുടെ പരിശ്രമം ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :