ബിനോയ്ക്കെതിരെ കേസ് ഇല്ലെന്ന് ന്യായികരിച്ചതെന്തിനെന്ന് ദേശീയ നേതൃത്വം, വലഞ്ഞ് സംസ്ഥാന നേതൃത്വം

ബിനോയ് കോടിയേരിയുടെ ദുബായ് കേസിൽ വലഞ്ഞ് സിപിഎം സംസ്ഥാന നേതൃത്വം

aparna| Last Modified ചൊവ്വ, 6 ഫെബ്രുവരി 2018 (07:43 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ച അവകാശവാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യ‌ത്തിൽ ബിനോയെ ന്യായീകരിച്ച് വലഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും പ്രശ്നത്തിൽ അധികം ഇടപെട്ടിരുന്നില്ല. സത്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വാദങ്ങൾ അവർ വെള്ളം തൊടാതെ വിശ്വസിച്ചിരുന്നില്ലെന്ന് അർത്ഥം. പാർട്ടിയുടെ പണം ദുരുപയോഗം ചെയ്യാൻ നേതാക്കൾക്കും അവരുടെ മക്കൾക്കും കഴിയില്ലെന്ന യെച്ചൂരിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതും അതുതന്നെ.

ജനറൽ സെക്രട്ടറിക്കു പരാതി ലഭിക്കുകയും അതു കോടിയേരിക്കു കൈമാറി നിലപാടു ചോദിക്കുകയും ചെയ്തശേഷവും അങ്ങനെയൊരു വിഷയമേയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വവും കോടിയേരിയും നൽകിയ മറുപടി. ഇത്തരത്തിൽ നിലപാടെടുത്തത് എന്തിനെന്നാണ് ദേശീയ നേതാക്കൾ ചോദിക്കുന്നത്.

ബിനോയുയടെ ബിസിനസ് സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യവും ഇടപാടുകളുമാണ്. ഇതിൽ പാർട്ടിക്കു ബന്ധമില്ല, പാർട്ടിക്ക് ഉത്തരവാദിത്തവുമില്ലെന്ന് എസ്ആർപി നിലപാട് ആവർത്തിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :