aparna|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (11:22 IST)
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി. ബിനോയിക്ക് യാത്രവിലക്ക് ഏപ്പെടുത്തി ദുബായ് ഭരണകൂടം. ദുബായില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്.
ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു. ബിനോയ്ക്ക് ഇനിയെന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ബിനോയ്ക്ക് ദുബായ് ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ച് സഹോദരൻ ബിനീഷ് കോടിയേരി. 13 കോടി നൽകാനുണ്ടെന്ന വാർത്ത തെറ്റാണെന്നും ബിനീഷ് പറഞ്ഞു. 1 കോടി 72 ലക്ഷം മാത്രമാണ് നൽകാനുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യാത്രാവിലക്കിനെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു.