ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി; 2 പേർ പിടിയിൽ

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (08:27 IST)
ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേത്തുടർന്ന് തീരദേശ സേന, മറൈൻ പൊലീസ്, സിഐഎസ്എഫ് തുടങ്ങിയ സുരക്ഷാ സേനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കി. കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ കർശന നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു. മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനമേഖലയിൽ‌ നിന്നും സംശയാസ്പദകരമായ സാഹചര്യത്തിൽ രണ്ടു പേരെ കണ്ടെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. മുൻകരുതലിന്‍റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :