ഫാത്തിമയ്ക്ക് നീതി തേടി നിരാഹാരം രണ്ടാം ദിവസം; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്ന് 'ചിന്താബാര്‍' കൂട്ടായ്മ

സമരം 12 മണിക്കൂര്‍ പിന്നിട്ടിട്ടും അധികാരികളാരും തന്നെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉറപ്പു നല്‍കി മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ നിരാഹാര സമരം തുടരാനാണ് തീരുമാനം.

തുമ്പി ഏബ്രഹാം| Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (11:15 IST)
മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരം 12 മണിക്കൂര്‍ പിന്നിട്ടിട്ടും അധികാരികളാരും തന്നെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉറപ്പു നല്‍കി മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ നിരാഹാര സമരം തുടരാനാണ് തീരുമാനം. മദ്രാസ് ഐഐടിയിലെ സ്വതന്ത്ര സംഘടനയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടക്കുന്നത്.

12 മണിക്കൂര്‍ പിന്നിട്ടിട്ടും ഞങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് അധികാരികളാരും ഇതുവരെ പുറത്തുവന്നിട്ടില്ല. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആ ഉറപ്പു ലഭിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരുമെന്ന് ചിന്താബാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഫാത്തിമ മരിക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. ഐഐടിയുടെ പ്രധാന ഗേറ്റില്‍ സമരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :