അധ്യാപിക പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികൾ ക്ലാസിലിരുന്ന് മദ്യപിച്ചു !

Last Updated: ചൊവ്വ, 19 ഫെബ്രുവരി 2019 (15:12 IST)
അമരാവതി: അധ്യാപിക പഠിപ്പിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികൾ പരസ്യമയി ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ഗവണ്മെന്റ് സ്കൂളിലാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന്
അധികൃതർ പെൺകുട്ടികളെ സ്കൂളിൽ നിന്നും പുറത്താക്കി.

അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ശീതളപാനിയത്തിൽ കലർത്തിയ മദ്യം ഇരുവരും ചേർന്ന് കുടിക്കുകയായിരുന്നു. പെൺകുട്ടികൾ കുടിക്കുന്നതെന്തെന്ന് അധ്യാപിക പരിശോധിച്ചതോടെയാണ് ശീതള പാനിയത്തിൽ മദ്യം കലർത്തിയതാണ് എന്ന് മനസിലായത്.

തങ്ങളുടെ അച്ഛന്മാർ ദിനവും മദ്യപിക്കറുണ്ട് എന്നും അവർ കുടിച്ചതിന്റെ ബാക്കി കുടിച്ച് ശീലമായതാണ് എന്നുമാണ് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടി എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ
ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു. മറ്റു വിദ്യാർത്ഥിനികളെ മോശമായി സ്വാധീനിക്കും എന്നതിനാലാണ് പെൺകുട്ടികളെ പുറത്താക്കിയത് എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :