ഗ്യാലക്സി എം 10നും, എം 20ക്കും പിന്നാലെ എം 30യെ ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി സാംസങ് !

Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (14:39 IST)
എക്കണോമി സ്മാർട്ട്ഫോണുകളിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുകയാണ് സാംസങ്. ഗ്യാലക്സി എം 10നും, എം 20ക്കും പിന്നാലെ എം 30യെക്കൂടി ഇന്ത്യയിലെത്തികാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഫെബ്രുവരി 27ന് ഗ്യാലക്സി എം 30യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

മുൻ എം സീരീസ് ഫോണുകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് എം 30 എത്തുന്നത്. അമോലെഡ് ഡിസ്‌പ്ലേയിലായിരിക്കും ഫോൺ എത്തുക എന്ന് സാംസങ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇൻഫിനിറ്റി വി ഡിസ്‌പ്ലേക്ക് പകരം ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഗ്യാലക്സി എം 30യിൽ ഇടം പിടിച്ചിരിക്കുന്നത്.

6.4 ഇഞ്ച് ഫുള്‍ എച്ച്‌.ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രൈ റിയർ ക്യാമറകളുമായാണ് ഫോൺ എത്തുന്നത് എന്നതും പ്രത്യേകതയാണ്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 5 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും, 5 മെഗാപിക്സലിന്റെ മറ്റൊരു ഡെപ്പ്ത് സെൻസറുമടങ്ങുന്നതാണ് റിയർ ക്യാമറ.

16 മെഗാപിക്സലിന്റേതായിരിക്കും സെൽഫി ക്യാമറ എന്നാണ് റിപ്പോർട്ടുകൾ. എക്സൈനോസ് 7904' എസ് ഓ സി പ്രോസസറയിരിക്കും ഫോണിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5000 എം എ എച്ചായിരിക്കും ബാറ്ററി ബാക്കപ്പ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :