ശ്രീനഗർ|
jibin|
Last Modified വ്യാഴം, 25 മെയ് 2017 (17:21 IST)
ജമ്മു കശ്മീരിലെ രജൗറിയിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് മലയിടുക്കിലേക്കു മറിഞ്ഞു. 12 വിദ്യാർഥികൾ മരിച്ചതായാണ് പ്രാഥമികമായി കിട്ടുന്ന വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
മഞ്ജഗോട്ടിൽനിന്ന് പീർ കീ ഘലിയിലേക്കു വിനോദയാത്രയ്ക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ 40 വിദ്യാർഥികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത്. പൊലീസും അധികൃതരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.