ന്യൂഡൽഹി|
JOYS JOY|
Last Modified ശനി, 12 മാര്‍ച്ച് 2016 (13:42 IST)
പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കേണ്ട ഭരണഘടന ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് തീരുമാനം എടുക്കാമെന്ന് ജസ്‌റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി പന്ത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പട്ടികജാതി, പട്ടിക വർഗ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് നിരീക്ഷിച്ച കോടതി, സംവരണത്തിന് നയം രൂപീകരിക്കാൻ കോടതി തയ്യാറായില്ല.
ഉന്നത തസ്തികകളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി സമർപ്പിച്ചത്.
പട്ടികജാതി പട്ടികവർഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം നൽകാൻ സുപ്രീം കോടതി/ ഹൈക്കോടതി ജഡ്ജി ചെയർമാനായ കമ്മീഷനെ നിയമിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന ഹര്‍ജിയും സുപ്രീംകോടതി തള്ളി.