പശുവിനെ ദേശീയമൃഗമാക്കണമെന്ന് ഹർജി, പരാതിക്കാരനെ നിർത്തിപൊരിച്ച് സുപ്രീം കോടതി

ഗോവംശ് സേവാ സദൻ എന്ന എൻജിഒയാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (17:58 IST)
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹർജിക്കാരൻ്റെ എന്ത് അവകാശമാണ് ഹനിക്കപ്പെട്ടതെന്ന് ഹർജിയിൽ സുപ്രീം കോടതി ചോദിച്ചു. ഗോവംശ് സേവാ സദൻ എന്ന എൻജിഒയാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജി. ഇതാണോ കോടതിയുടെ ജോലി. പിഴ ചുമത്താൻ ഞങ്ങൾ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ നിങ്ങൾ എന്തിനാണ് ഫയൽ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :