ന്യൂഡൽഹി|
jibin|
Last Updated:
വ്യാഴം, 15 ഡിസംബര്‍ 2016 (17:12 IST)
ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെതിരെ നിശിത വിമർശുവമായി സുപ്രീംകോടതി. അനുരാഗ് താക്കൂര്‍ കോടതിയിൽ കള്ളം പറഞ്ഞുവെന്നും. ഇത് തെളിയിക്കപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പരമോന്നത കോടതി മുന്നറിയിപ്പു നൽകി. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയാണ് താക്കൂര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
തെറ്റായ സത്യവാങ്മൂലം നല്‍കിയതിന് അനുരാഗ് താക്കൂര്‍ കോടതിയില്‍ ക്ഷമാപണം നടത്തി. എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. താക്കൂര്‍ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.
അനുരാഗ് താക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. പകരം സമിതിയെ നിയോഗിക്കണം. പാനൽ അംഗങ്ങളെ ഒരാഴ്ചക്കുള്ളിൽ നിർദേശിക്കാൻ ക്രിക്കറ്റ് ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.
ബിസിസിഐയെ നിരീക്ഷിക്കാൻ ജികെ പിള്ളയുടെ നേതൃത്വത്തിൽ ഒറു സമിതി സ്ഥാപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ പ്രതികരിച്ചു. പിള്ളക്കെതിരായി നിരവധി ആരോപണങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി.