എസ്ബിഐ ഉപഭോക്താവാണോ? ഇക്കാര്യം അറിഞ്ഞോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (20:50 IST)
ഉപഭോക്താക്കള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി എസ്ബിഐ. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് മുട്ടന്‍ പണി. എസ്ബിഐയുടെ എല്ലാ ഉപഭോക്താക്കളും പാന്‍കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുമ്പായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. തടസ്സങ്ങളൊന്നും ഇല്ലാതെ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബാങ്ക് അറിയിച്ചു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപിക്കാത്തവരുടെ പാന്‍കാര്‍ഡ് അസാധുവാകും. തല്‍ഫലമായി ബാങ്കിങ് സേവനങ്ങളും തടസ്സപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :