സത്യമേവ ജയതെ ദേശീയ ചിഹ്നം ; ആമീര്‍ ഖാന് കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി| Last Modified ശനി, 6 ജൂണ്‍ 2015 (16:36 IST)
ദേശീയ ചിഹ്നം
ടെലിവിഷന്‍ പരിപാടിയില്‍
ഉപയോഗിച്ചതിന് ബോളീവുഡ് താരം ആമീര്‍ ഖാന് കോടതിയുടെ
നോട്ടീസ്.
മനോരഞ്ജൻ റോയ് എന്ന സാമൂഹ്യ പ്രവർത്തകന്‍ സമര്‍പ്പിച്ച പരാതിയിലാണ് നോട്ടീസ്‌. അനുമതിയില്ലാതെയാണ് താരം സത്യമേവ ജയതേ എന്ന വാചകം ടെലിവിഷന്‍ ഷോയില്‍
ഉപയോഗിച്ചതെന്ന് പരാതിക്കാരന്‍ പരാതിയില്‍ ആരോപിക്കുന്നു.

നിശ്ചിത ദിവസങ്ങള്‍ക്കകം കേന്ദ്രസര്‍ക്കാരിന്റെ അനുമതി പത്രം കോടതിയില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സത്യമേവ ജയതേയുടെ നിര്‍മ്മാതാക്കളായ ആമീര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, സംവിധായകന്‍ സത്യജിത് ഭട്കല്‍ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :